Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bibin V. Mathai

Middle East and Gulf

മ​ല​യാ​ളി യുവാവ് ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ കു​വൈ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ മ​ല​യാ​ളി യുവാവ് കു​വൈ​റ്റി​ൽ മ​രി​ച്ചു. തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം വാ​ണി​യ​പു​ര​യി​ൽ ബി​ബി​ൻ വി. ​മ​ത്താ​യി (44) ആ​ണ് മ​രി​ച്ച​ത്.

ശാ​രീ​രി​കാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട് വീ​ണ ബി​ബി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​വൈ​റ്റി​ലെ അ​ൽ മു​ല്ല ബെ​ഹ​ബ​ഹാ​നി മോ​ട്ടോ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാണ്.

കു​വൈ​റ്റ് സെന്‍റ് ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്. റംസാൻ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് അപ്രതീക്ഷിത വി​യോ​ഗം.

ന​ട​പ​ടി​ക​ൾ പൂർത്തിയാക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ച് വ​ള​ഞ്ഞ​വ​ട്ടം സെ​ന്‍റ് മേ​രീസ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ സംസ്കരിക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അറിയിച്ചു.

ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഡി​മോ​സ്‌, ഡേ​വി​സ്‌, ഡെ​ൻ​വി​സ്‌.

Latest News

Corehub Up